മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രം പോംവഴി: മുഖ്യമന്ത്രി

 


ADVERTISEMENT

മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രം പോംവഴി: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തമിഴ്‌നാടുമായി നല്ല ബന്ധം തുടരും. ആവശ്യമുള്ള വെള്ളം നല്‍കുമെന്ന് ഉറപ്പു നല്‍കുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതു അത്യന്താപേക്ഷിതമായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തമിഴ്‌നാട് പരിഗണിക്കാത്തതില്‍ ദുഃഖമുണ്ട്. നിയമനടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയുളവാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.  മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തില്‍ നിയമസഭാസമ്മേളനത്തെ ഉപയോഗിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനവും അവകാശവും സംരക്ഷിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

Keywords: Mullaperiyar Dam, Oommen Chandy, Assembly, Thiruvananthapuram, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia