SWISS-TOWER 24/07/2023

ഉള്ളിക്ക് വില കൂടിയപ്പോള്‍ ഉള്ളിവടയെ കാണാതായി: സോഷ്യല്‍ മീഡിയയിലും തരംഗമായി ഉള്ളി

 


ADVERTISEMENT

കണ്ണൂര്‍:(www.kvartha.com 02.12.2019) ഉള്ളിക്ക് നൂറു രൂപയുടെ മുകളിലേക്ക് വില കയറിയപ്പോള്‍ ചായക്കടകളില്‍ നിന്നും ഉള്ളി വട അപ്രത്യക്ഷമായി. നിലവില്‍ വില്‍ക്കുന്ന 9 രൂപയ്ക്ക് ഉള്ളി വട വില്‍ക്കാനാവില്ലെന്നാണ് ചായക്കടക്കാര്‍ പറയുന്നത്.

ഉള്ളിവിലയുടെ തോത് അനുസരിച്ചാണെങ്കില്‍ ശരാശരി 14-15 രൂപയ്ക്ക് ഉള്ളി വട വില്‍ക്കേണ്ടി വരും. ഇത് ഇടപാടുകാരുമായി തര്‍ക്കത്തിനിടയാക്കുമെന്നാണ് ചായക്കടക്കാര്‍ പറയുന്നത്. തട്ടു പിടിക മുതല്‍ വന്‍കിട ഹോട്ടലുകളില്‍ നിന്നും വരെ ഉള്ളി അപ്രത്യക്ഷമായിരിക്കുകയാണ്. ഉളളി കൂടുതലായി ഉപയോഗിക്കുന്ന പഫ്‌സിനും വില കൂട്ടിയിട്ടുണ്ട്. ശരാശരി 12 രൂപയ്ക്കു നല്‍കുന്ന പഫ്‌സ് ഇപ്പോള്‍ 14-15 രൂപയ്ക്കാണ് ബേക്കറികളില്‍ നിന്നും വില്‍ക്കുന്നത്.

ഉള്ളിക്ക് വില കൂടിയപ്പോള്‍ ഉള്ളിവടയെ കാണാതായി: സോഷ്യല്‍ മീഡിയയിലും തരംഗമായി ഉള്ളി

മുട്ട റോസ്റ്റ്, ബീഫ് ഫ്രൈ. ചിക്കന്‍ വരട്ടിയത് എന്നിവയില്‍ നിന്ന് 
ഉള്ളിപരിപൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം കാബേജിട്ട് അഡ്ജസ്റ്റ് ചെയ്താണ് പലരും കച്ചവടം തള്ളി നീക്കുന്നത്. 110 മുതല്‍ 120 വരെയാണ് ഇപ്പോള്‍ പൊതുവിപണിയില്‍ ഉള്ളിക്ക് വില. നേരത്തെ വില കുത്തനെ കൂടിയതിനാല്‍ മത്തി സോഷ്യല്‍ മീഡിയയില്‍ താരമായതുപോലെ ഇപ്പോള്‍ ഉള്ളിയും താരമായിരിക്കുകയാണ്.

എല്ലാം ഉള്ളിയെ മഹത്വവല്‍ക്കരിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ് വിവാഹത്തിന് സ്വര്‍ണമാലയ്ക്കു പകരം ഉള്ളി മാല ചാര്‍ത്തുന്നവരന്‍, ഉള്ളി ഉണക്കാനിട്ട സ്ഥലത്ത് തോക്കുമായി കാവല്‍ നില്‍ക്കുന്ന യുവാവ് ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Increased, Price, Social Network, onion market price increased
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia