കോഴിക്കോട് കാണാതായ 6 പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി; കസ്റ്റഡിയിലുള്ള 2 പേരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും
Jan 28, 2022, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 28.01.2022) സര്‍കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ നിന്ന് ഒരാളെ കൂടി പൊലീസ് കണ്ടെത്തി. ബെംഗ്‌ളൂറില്‍ വച്ചാണ് 16കാരിയെ കണ്ടെത്തിയത്. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. ബെംഗ്‌ളൂറിലെ മടിവാളയില്‍ നിന്നാണ് വ്യാഴാഴ്ച ആദ്യത്തെ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.
കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് വ്യാഴാഴ്ച സഹോദരിമാര്‍ ഉള്‍പെടെയുള്ള ആറ് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗ്‌ളൂറില്‍ എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോടെലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.

രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോടെല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു. പെണ്‍കുട്ടികള്‍ക്ക് ബെംഗ്‌ളൂറില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: Kozhikode, News, Kerala, Girl, Missing, Police, Custody, Found, One of the missing girls found in Kozhikode.
Keywords: Kozhikode, News, Kerala, Girl, Missing, Police, Custody, Found, One of the missing girls found in Kozhikode.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.