ഐസ്ക്രീം കേസ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി അനുവദിച്ചു
Dec 22, 2011, 13:09 IST
ADVERTISEMENT
കൊച്ചി: ഐസ്ക്രീം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അന്വേഷണസംഘത്തിന് ഒരുമാസം കൂടി സമയം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ രാവിലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം 95 ശതമാനം പൂര്‍ത്തിയായെന്നും 129 പേരെ ചോദ്യം ചെയ്യുകയും 104 രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണ പുരോഗതി തങ്ങളെക്കൂടി അറിയിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.
ഐസ്ക്രീം കേസ് അന്വേഷണ ഉദ്യോഗസ്ഥരായ എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍, എസ്.പിമാരായ അനൂപ് കുരുവിള ജോണ്‍, പി.വിജയന്. ഡി.വൈ.എസ്.പി ജെയ്സണ്‍ എബ്രഹാം എന്നിവര്‍ ഹൈക്കൊടതിയില്‍ ഹാജരായി.
Keywords: Ice cream case, Report, High Court of Kerala, Kochi, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

