കേരളത്തില്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ്

 


ADVERTISEMENT

കേരളത്തില്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ്
തിരുവനന്തപുരം: കേരളത്തില്‍ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. പകലും രാത്രിയുമായി അരമണിക്കൂര്‍ വീതമാണ് ലോഡ്‌ഷെഡിംഗ്.

വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദാണ് കെഎസ്ഇബിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന 30ശതമാനം വൈദ്യുതിക്കും അധിക നിരക്ക് ഏര്‍പ്പെടുത്തണമെന്നും കെഎസ്ഇബി ശുപാര്‍ശ ഉണ്ടായിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്. പകരം രാവിലേയും വൈകിട്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന നിര്‍ദേശമാണ് മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നത്.
Keywords: Kerala, Electricity, Load shedding, KSEB, Aryadan Mohammed, Umman Chandi, cabinet decision,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia