കെ സുധാകരന്റെ വീടിന് മുന്‍പില്‍ ആയുധധാരി പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 25.05.2016) കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീടിന് മുന്‍പില്‍ നിന്നും ആയുധധാരി പിടിയിലായി. പാറക്കണ്ടിയിലെ വീടിന് മുന്‍പില്‍ നിന്നും ഫ്‌ലൈയിംഗ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മെയ്ത്തിരി രാജേഷ് എന്നയാളാണ് പിടിയിലായത്. നാലംഗ സംഘത്തോടൊപ്പമാണിയാള്‍ വീടിന് മുന്‍പിലെത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ സംഘാംഗങ്ങള്‍ ഓടി മറയുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബിജെപി പ്രവര്‍ത്തകനാണെന്നും പിടിയിലായ രാജേഷ് മാറി മാറി പറയുന്നുണ്ട്.

സുധാകരന്റെ വീട് ആക്രമിച്ചത് മാര്‍ക്‌സിസ്റ്റുകാരാണെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നതായി സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.

അതേസമയം രാജേഷ് പറഞ്ഞ പേരുകളില്‍ സുധാകരന്റെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരുമുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസ് ആര്‍.എസ്.എസ് ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്റെ വീടിന് മുന്‍പില്‍ ആയുധധാരി പിടിയില്‍

Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran, K Sudhakaran
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia