SWISS-TOWER 24/07/2023

മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്

 


കോഴിക്കോട്: (www.kvartha.com 24.09.2021) മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.  പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.20 മണിയോടെ പെരുമണ്ണ ചെമ്മലത്തൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അപകടം. 

മതില്‍ കെട്ടുന്നതിനിടെ ഏഴ് മീറ്ററോളം ഉയരത്തില്‍ നിന്നാണ് മണ്ണ് അടര്‍ന്ന് വീണത്. മണ്ണിനടിയില്‍ കുടുങ്ങിയ ബൈജുവിനെ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടത്തില്‍ സാമി എന്ന തൊഴിലാളിക്ക് തലക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പണിയിലേര്‍പ്പെട്ടിരുന്ന മറ്റു രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. 
Aster mims 04/11/2022

മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്

Keywords:  Kozhikode, News, Kerala, Injured, Death, Hospital, Medical College, One died after collapsing while building wall; Injury to another
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia