ഒന്നരവസുകാരി കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബകെറ്റില്‍ വീണ് മരിച്ച നിലയില്‍
ആലങ്ങാട്: (www.kvartha.com 20.09.2021) ഒന്നരവസുകാരിയെ കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബകെറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷ്-സോന ദമ്പതികളുടെ മകള്‍ മീനാക്ഷി ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരുമാലൂര്‍ മനയ്ക്കപ്പടിലെ വീട്ടിലായിരുന്നു അപകടം.
കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. തുടര്‍ന്നാണ് കുളിമുറിയിലെ വെള്ളം നിറച്ച ബകെറ്റില്‍ കുഞ്ഞിനെ മുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവ് മഹേഷ് കളമശേരി സൌത് പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്.
Keywords: News, Kerala, Found Dead, Death, Baby, hospital, House, One and a half-year-old found dead in bathroom