പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‌ സ്ഥലം മാറ്റം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‌ സ്ഥലം മാറ്റം
കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‌ സ്ഥലം മാറ്റം. മരട് മുനിസിപ്പല്‍ സെക്രട്ടറി ജയകുമാറിനേയാണ്‌ സ്ഥലം മാറ്റിയത്. ചെങ്ങന്നൂരിലേയ്ക്കാണ്‌ സ്ഥലം മാറ്റം.

ഇന്നലെ ലേ മെറിഡിയന്‍, സരോവരം, വൈറ്റ് ഫോര്‍ട്ട് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. 
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നുള്ള ശവര്‍മ്മ കഴിച്ച് യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ സംസ്ഥാനമൊട്ടാകെയുള്ള ഹോട്ടലുകളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ നിന്നും വന്‍ കിട ഹോട്ടലുകളെ ഒഴിവാക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ റെയ്ഡ് നടത്തിയത്. ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഹോട്ടലുടമകള്‍ സമരം നടത്തി.

English Summery
Officer transferred who held raid in five star hotels


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia