Died | 'സ്‌കൂള്‍ അധ്യാപകന്റെ മര്‍ദനമേറ്റു'; ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു
Oct 10, 2023, 11:50 IST
ഭുവനേശ്വര്‍: (KVARTHA) സ്‌കൂള്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന 15 വയസുകാരന്‍ വിദ്യാര്‍ഥി മരിച്ചതായി റിപോര്‍ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ സുമന്ത ദാസ് ആണ് മരിച്ചത്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം.
പൊലീസ് പറയുന്നത്: ഒക്ടോബര്‍ ഏഴിനാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുന്നതായി വിദ്യാര്‍ഥി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തന്റെ അനുവാദമില്ലാതെ സൈക്ള്‍ എടുത്തെന്ന സഹപാഠിയുടെ പരാതിയെ തുടര്‍ന്നാണ് മകനെ അധ്യാപകന്‍ മര്‍ദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയില്‍ പറയുന്നു. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: News, Kerala, Odisha, Student Died, Attacked, Teacher, Odisha: Student died after attacked by teacher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.