Guruvayur Municipality | ഗുരുവായൂര്‍ നഗരസഭയ്ക്ക് ഇത് അഭിമാന നേട്ടം; വെളിയിട വിസര്‍ജ്ജന വിമുക്തനഗരം എന്നതിനൊപ്പം ഒഡിഎഫ് പ്ലസ് പദവിയും

 


തൃശൂര്‍: (www.kvartha.com) വെളിയിട വിസര്‍ജ്ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവായൂര്‍ നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവിയും. വെളിയിട വിസര്‍ജ്ജന വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ നേട്ടങ്ങള്‍ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ ഡി എഫ് പ്ലസ് നഗരങ്ങളായി തെരഞ്ഞെടുക്കുന്നത്.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സര്‍വ്വേ നടത്തിയത്. വെളിയിട വിസര്‍ജ്ജ്യ വിമുക്ത നഗരമായി ഗുരുവായൂര്‍ നഗരസഭ തെരഞ്ഞെടുത്തിരുന്നു. ആ പദവി നിലനിര്‍ത്തുകയും കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഒഡിഎഫ് പ്ലസ് പദവി നഗരസഭയ്ക്ക് ലഭ്യമായത്.

Guruvayur Municipality | ഗുരുവായൂര്‍ നഗരസഭയ്ക്ക് ഇത് അഭിമാന നേട്ടം; വെളിയിട വിസര്‍ജ്ജന വിമുക്തനഗരം എന്നതിനൊപ്പം ഒഡിഎഫ് പ്ലസ് പദവിയും

200ഓളം ആസ്പിരേഷ്ണല്‍ ടോയ്‌ലറ്റ്‌സ്, രാത്രികാല ശുചീകരണം തുടങ്ങിയ പ്രവൃത്തികളിലൂടെ നഗരത്തെ ശുചിത്വ പൂര്‍ണ്ണമാക്കാന്‍ നഗരസഭ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ശുചിത്വനഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ എന്ന ആശയം മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതികളിലൂടെ നഗരസഭ ശുചിത്വ പദവിയും കൈവരിച്ചിരുന്നു.

Keywords: Thrissur, News, Kerala, Municipality, Guruvayur Municipality, ODF Plus status for Guruvayur Municipality.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia