Accident | പത്തനംതിട്ടയില്‍ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണ് പരുക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു 

 
Nursing Student Falls to Death from Hostel Building

Reprsentational Image of Meta AI

ADVERTISEMENT

● വെള്ളിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം.
● അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു.
● ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ 4ാം വര്‍ഷ വിദ്യാര്‍ഥിനി.

പത്തനംതിട്ട: (KVARTHA) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് പരുക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ് - രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് മരിച്ചത്. ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ 4ാം വര്‍ഷ വിദ്യാര്‍ഥിനിയാണ്  

Aster_MIMS

വെള്ളിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം. വീഴ്ചയില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ വീട്ടുകാര്‍ നിര്‍ദേശിച്ചെന്നാണ് സൂചന. കാലിനും സാരമായി പരുക്കേറ്റിരുന്നു. 

ഐസിയു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. സഹോദരന്‍: അഖില്‍ സജീവ്.

#nursingstudent #accident #death #hostel #Kerala #tragedy #education

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4647 Articles

Tags

Share this story

wellfitindia