കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളില്ല: അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍

 


കണ്ണൂര്‍: (www.kvartha.com 12.05.2020) കൊവിഡ് പടര്‍ന്നു പിടിക്കുമ്പോഴും മാസ്‌കും ഗ്ലൗസും വിതരണം ചെയ്യാതെ ആശുപത്രി അധികൃതര്‍ പീഡിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിര്‍ബന്ധിത അവധിയെടുക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്‌ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു.

അറുപതോളം നഴ്‌സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്‌സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്‌സുമാരാണ് ചൊവ്വാഴ്ച സമരത്തിനിറങ്ങിയിരിക്കുന്നത്. മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും സമരത്തിന് കാരണമായി പറയുന്നത്. ഈ കൊറോണകാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്‌കോ, പിപിറ്റി കിറ്റോ ഒന്നും നഴ്‌സുമാര്‍ക്ക് അനുവദിച്ചിട്ടില്ല.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളില്ല: അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍

മാസ്‌ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക് ഡൗണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൗകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു. സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേത്യത്വത്തിലാണ് സമരം നടത്തുന്നത്.

Keywords:  Kannur, News, Kerala, Nurses, Protest, hospital, International Nurses Day, Government, Leave, Nurses protesting on International Nurses Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia