ആ'ശ്വാസ'വുമായി ഒരു 'മാലാഖ'; കോവിഡ് ബാധിച്ച രണ്ടുവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി രക്ഷകയായി നഴ്‌സ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പുതുക്കാട്: (www.kvartha.com 02.08.2021) കോവിഡ് ബാധിച്ച രണ്ടുവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി രക്ഷകയായി ഒരു 'മാലാഖ'. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദ് ആണ് അയല്‍വാസിയായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. ഞായറാഴ്ച ആയിരുന്നു സംഭവം. ചര്‍ദ്ദിച്ച് അവശയായ രണ്ടരവയസുകാരിക്ക് ശ്വാസതടസം നേരിട്ടതോടെ കുഞ്ഞിന്റെ അമ്മ അയല്‍വാസിയായ ശ്രീജയുടെ സഹായം തേടുകയായിരുന്നു. 
Aster mims 04/11/2022

കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റൈനിലാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചെങ്കിലും, കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്ന് ശ്രീജയ്ക്കു മനസിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്ന് കുഞ്ഞിന് കൃത്രിമശ്വാസം നല്‍കി. 

ആ'ശ്വാസ'വുമായി ഒരു 'മാലാഖ'; കോവിഡ് ബാധിച്ച രണ്ടുവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി രക്ഷകയായി നഴ്‌സ്

തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനും അയല്‍ക്കാരും ചേര്‍ന്ന് കുഞ്ഞിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജിലും എത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കൊവിഡാണെന്നും സ്ഥരീകരിച്ചു. തക്കസമയത്ത് കൃത്രിമ ശ്വാസം നല്‍കിയതാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് കോവിഡ് ചികിത്സയിലാണ്. 

Keywords: News, Kerala, COVID-19, Nurse, Baby, Health, Doctor, House, Treatment, Nurse saves a two-year-old girl suffering from Covid
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia