SWISS-TOWER 24/07/2023

മാന്‍ ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 03.12.2016) മാന്‍ ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നല്‍കി. മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് പോസ്റ്റ് ലഭിച്ചത്.

മാന്‍ ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു


നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഇതുവരെ നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. അടുത്ത ഒഴിവില്‍ തന്നെ സഫ്രീനയ്ക്ക് ജോലിയില്‍ പ്രവേശിക്കാനാകും.

മന്ത്രിസഭയുടെ വിശേഷാധികാരം ഉപയോഗിച്ചാണ് നിയമനം ലഭിച്ചത്. മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ നൗഷാദ് മരണപ്പെട്ടത്. അപകടത്തില്‍ മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളും മരിച്ചിരുന്നു.

Keywords : Kozhikode, Dead, Government, Kerala, Noushad, Job, Wife, Safreena, Noushad's wife got job
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia