Technical Assistance | കേരളവുമായി കൈ കൊടുത്ത് നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റിയൂട്; 'വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും'

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിക്ക് ഇനി നോര്‍വീജിയന്‍ സങ്കേതിക സഹായം. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റിയൂട് താല്‍പര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദന്‍ ഡൊമനിക് ലെയ്ന്‍ വ്യക്തമാക്കി.

Aster_MIMS

ഇന്‍ഡ്യന്‍ റെയില്‍വേയ്ക്ക് തുരങ്കപ്പാത നിര്‍മാണത്തില്‍ ഇവരുടെ സാങ്കേതിക സഹകരണം നിലവില്‍ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ലഡാകില്‍ ഉപയോഗിക്കുന്നത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ സര്‍കാര്‍ നിര്‍മിക്കാന്‍ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിര്‍മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റിയൂടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്.

Technical Assistance | കേരളവുമായി കൈ കൊടുത്ത് നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റിയൂട്; 'വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും'

മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ നിരവധി കേന്ദ്ര സര്‍കാര്‍ സ്ഥാപനങ്ങളുമായി എന്‍ജിഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി എന്‍ജിഐയുടെ പദ്ധതികള്‍ കേരളത്തിന് സഹായകരമാകും എന്ന് ചൂണ്ടികാട്ടി. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്ന് എന്‍ജിഐ വ്യക്തമാക്കി. വിദഗ്ദരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ന്‍ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്‍ഡ്യന്‍ വംശജനുമായ രാജേന്ദ്രകുമാര്‍ ഉള്‍പെടെ ആറംഗ സംഘമാണ് ചര്‍ചയില്‍ പങ്കെടുത്തത്.

Keywords: Thiruvananthapuram, News, Kerala, Chief Minister, Norwegian technical assistance for Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia