പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളി, സിപിഎമുകാരെ പിന്‍വാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സര്‍കാര്‍ ശ്രമം: കെ സുരേന്ദ്രന്‍
Aug 2, 2021, 17:37 IST
തിരുവനന്തപുരം: (www.kvartha.com 02.08.2021) പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമുകാരെ പിന്‍വാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സെക്രടറിയേറ്റിന് മുമ്പില്‍ സമരം ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ കണ്ണില്‍പൊടിയിടല്‍ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍കാര്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ അതിന്റെ ഗുണം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സര്‍കാര്‍ വന്ന ശേഷം ഒന്നരമാസത്തോളം ലോക് ഡൗണ്‍ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാന്‍ സര്‍കാരിനു മുന്നില്‍ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാര്‍ഥികളെ ശിക്ഷിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സര്‍കാരിന്റെത് പ്രതികാര നടപടിയാണെന്നും യുഡിഎഫ് സര്‍കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്‌ഐ ഇപ്പോള്‍ യുവാക്കളെ ഒറ്റുകൊടുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍കാരിനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്‌ഐ നേതാക്കളാണ് പി എസ് സി പരീക്ഷയുടെ വിശ്വാസത തകര്‍ത്തത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുവജനദ്രോഹ സര്‍കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Politics, BJP, K Surendran, Chief Minister, Pinarayi Vijayan, Non-extension of PSC rank lists a challenge to job seekers: K Surendran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.