നിരക്ക് കൂട്ടി പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല: ആര്യാടന്‍

 


മലപ്പുറം: കെ.എസ്.ആര്‍.ടി.സിയില്‍ യാത്രാ നിരക്ക് കൂട്ടി പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്‌സിഡിയില്ലാതെ കെ.എസ്.ആര്‍.ടിസിക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ആര്യാടന്റെ പ്രതികരണം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ എന്തുവേണമെന്നത് ചര്‍ച ചെയ്യുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

നിരക്ക് കൂട്ടി പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല: ആര്യാടന്‍കേസില്‍ ഇനി സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ചചെയ്യും. കെ.എസ്.ആര്‍.ടി.സിയുട ദുര്‍ഭരണമാണ് നഷ്ടത്തിലാകാന്‍ കാരണമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ ആര്യാടന്‍ വിമര്‍ശിച്ചു. ക്ഷേമ നടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്നും ആര്യാടന്‍  പറഞ്ഞു.


Keywords:  Aryadan Muhammad, Malappuram, Kerala, Rate, Supreme Court of India, KSRTC, Diesel Subsidy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia