Legal Stance | ഹേമാ കമിറ്റി റിപോര്‍ടിന്മേല്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കില്ല; മൊഴി നല്‍കിയവര്‍ പരാതിയുമായി മുമ്പോട്ട് വരണമെന്ന് വനിതാ കമിഷന്‍ അധ്യക്ഷ

 
Hema Committee Report, Women's Commission, Suo Moto, Legal Action, Kerala, High Court,  Assault, P Sathidevi, Kozhikode, Public Interest

Photo Credit: Facebook / Adv P Satheedevi

സിനിമാ മേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്, അതിന് പരിഹാരവും വേണമെന്ന് കമിഷന്‍ അധ്യക്ഷ 

കോഴിക്കോട്: (KVARTHA) ഹേമാ കമിറ്റി റിപോര്‍ടിന്മേല്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കില്ലെന്നും മൊഴി നല്‍കിയവര്‍ പരാതിയുമായി മുമ്പോട്ട് വരണമെന്നും ആവശ്യപ്പെട്ട് വനിതാ കമിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. റിപോര്‍ടില്‍ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

സിനിമാ മേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ കമിഷന്‍ അധ്യക്ഷ അതിന് പരിഹാരവും വേണമെന്നും പറഞ്ഞു. പക്ഷേ നിലവിലെ നിയമവ്യവസ്ഥയില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. മൊഴികള്‍ നല്‍കിയവര്‍ പരാതി നല്‍കാന്‍ മുന്നോട്ടു വരണം. ഏതു തൊഴില്‍ മേഖലയിലും ഇതുപോലെ സ്ത്രീകള്‍ ധൈര്യത്തോടെ പരാതിപ്പെടാന്‍ മുന്നോട്ടു വരണമെന്നാണ് കമീഷന്‍ നിലപാടെന്നും സതീദേവി പറഞ്ഞു. 

ഹേമ കമിഷന്‍ റിപോര്‍ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈകോടതി വനിതാ കമിഷനെ കക്ഷി ചേര്‍ത്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 


തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്. ബലാത്സംഗം, ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമിറ്റി റിപോര്‍ടിലുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമിഷനെയും കക്ഷി ചേര്‍ക്കുകയായിരുന്നു.

പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈകോടതി കമിഷനെ കക്ഷി ചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോടീസ് ലഭിച്ചിട്ടില്ല. നോടീസ് ലഭിച്ചാല്‍ ഹൈകോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അത് ചെയ്യും. വിഷയത്തില്‍ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് കമിഷനാണ് ഹൈകോടതിയെ സമീപിച്ചത്. സിനിമാ മേഖലയുള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിനെ കമീഷന്‍ പിന്തുണക്കും എന്നും അവര്‍ വ്യക്തമാക്കി.

#HemaCommittee #KeralaHighCourt #WomensCommission #LegalNews #Assault #KeralaNesw
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia