ധര്‍മ്മ രക്ഷാ യാത്ര: സംഘപരിവാറുമായി വേദി പങ്കിടില്ല- വെളളാപ്പളളി

 


ഇടുക്കി: (www.kvartha.com 04.10.2015) നവംബര്‍ 23ന് കാസര്‍കോട് നിന്നും തുടങ്ങുന്ന ധര്‍മ്മ രക്ഷാ യാത്രയില്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി വേദി പങ്കിടില്ലെന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. മുസ്‌ലിംക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ വേദികളിലുണ്ടാവുമെന്നും വെളളാപ്പളളി പറഞ്ഞു. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്യുതാനന്ദനെ ശിഖണ്ഡിയാക്കി പിണറായി വിജയന്‍ യുദ്ധം ചെയ്യുകയാണ്. വി. എസിനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം. നീക്കം. അധികാരത്തിലെത്താന്‍ സി.പി.എം. എന്തും ചെയ്യും. സി.പി.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാന്‍ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണ്. അച്യുതാനന്ദന് വീട്ടില്‍ എത്തിച്ച് പണം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തും ആലപ്പുഴയിലും വച്ച് പണം നല്‍കി. വിഴിഞ്ഞം ഹാര്‍ബര്‍ വിഷയത്തില്‍ മുറവിളി കൂട്ടിയ അച്യുതാനന്ദന്‍ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി സംഘം വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തിയതോടെ നിശബ്ദനായി. ഇവര്‍ക്കിടയില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ നടന്നതായും വെള്ളാപ്പള്ളി ആരോപിച്ചു.കോണ്‍ഗ്രസിന് പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് വി. എം സുധീരനെന്നു വെളളാപ്പളളി കുറ്റപ്പെടുത്തി.

നായര്‍ വിഭാഗത്തിലെ ഭൂരിഭാഗം പേരും ബി.ജെ.പിക്കാരാണെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. എന്നാല്‍ സുകുമാരന്‍ നായരുടെ നിര്‍ദേശം അനുസരിക്കാന്‍ കഴിയാത്ത ഒരു വലിയ വിഭാഗം എസ്.എന്‍.ഡി.പിയുടെ വിശാല ഐക്യത്തില്‍ പങ്കാളികളാകും. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച കമ്മ്യൂണിസ്റ്റുകളുടെ കഴിവു കേടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിശ്വദീപ്തി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, അനില്‍ തറനിലം, കെ. എസ് ലതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ധര്‍മ്മ രക്ഷാ യാത്ര: സംഘപരിവാറുമായി വേദി പങ്കിടില്ല- വെളളാപ്പളളി

Keywords : Idukki, Kerala, Vellapally Natesan, BJP, Kasaragod, No political meeting with Sangh Parivar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia