മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍നിരക്ക് വര്‍ധിപ്പിക്കില്ല: മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദേശീയപാതയുടെ അനുബന്ധനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ നിരക്കു വര്‍ധിപ്പിക്കേണ്ടന്നാണ് യോഗത്തിലെ തീരുമാനം. സര്‍വീസ് റോഡ് നിര്‍മാണത്തിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അതിന് 43 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷം നിരക്ക് വര്‍ധനയുടെ കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ടോള്‍പിരിവ് സംബന്ധിച്ച ജനങ്ങളുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍നിരക്ക് വര്‍ധിപ്പിക്കില്ല: മുഖ്യമന്ത്രിയോഗത്തില്‍  പി.സി ചാക്കോ എം.പി, പി. മാധവന്‍ എം.എല്‍.എ, റൂറല്‍ എസ്.പി. അജിത ബേഗം, ടി.ഒ. സൂരജ്, ടോള്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച അര്‍ധരാത്രി അഞ്ച് മുതല്‍ 30 വരെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

സര്‍വീസ് റോഡിന്റെ നിര്‍മാണമടക്കമുള്ള അനുബന്ധ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് പ്രതിഷേധത്തിനുള്ള പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാറിന്റെ മേല്‍ നോട്ടത്തില്‍ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള മറ്റ് ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.

Also Read: 
ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്‍കിയ യുവതി മണിക്കൂറുകള്‍ക്കകം മരിച്ചു
Keywords : Oommen Chandy, Road, Toll Collection, Kerala, Chief Minister, Mannuthi, Meeting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia