നഞ്ചംപറമ്പിലെ മൂടിയകിണറില്‍ കീടനാശിനി നിക്ഷേപിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്

 


കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്തിലെ നഞ്ചംപറമ്പില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തിനകത്തെ കിണറില്‍ എന്‍ഡോസള്‍ഫാന്‍ നിറച്ച കന്നാസുകള്‍ നിക്ഷേപിച്ച് മണ്ണിട്ട് മൂടിയിട്ടില്ലെന്ന് പി.സി.കെ എസ്റ്റേറ്റ് മാനേജര്‍ റിപോര്‍ട്ട് നല്‍കിയതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ജില്ലാതല സെല്‍ യോഗത്തില്‍ റിപോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റില്‍  രണ്ടായിരത്തിനു ശേഷം എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിട്ടില്ല. എസ്റ്റേറ്റിലെ വിവിധ ഡിവിഷനുകളില്‍ ഉപയോഗിക്കാതെ  സംഭരിച്ചിരുന്ന കീടനാശിനി 2002 ഓടെ പ്ലാന്റേഷന്‍ പെരിയ ഡിവിഷനിലേക്ക് മാറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്ന കാലയളവില്‍ 100, 200 ലിറ്റര്‍ ആയിട്ടാണ് എസ്റ്റേറ്റിന് ഇത് ലഭിച്ചിരുന്നത്. ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയുളള ടിന്നുകളിലായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിട്ടില്ല.

2012 ഓഗസ്റ്റില്‍ കോര്‍പറേഷനിലെ തൊഴിലാളി പി.സി.കെ ഉപയോഗിച്ചിരുന്ന കിണറില്‍ വീണ് മരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള അനാഥമായ കിണറുകള്‍ മൂടുകയും ഉപയോഗിക്കുന്നവ സുരക്ഷാഭിത്തികെട്ടി  സംരക്ഷിക്കുകയുമാണ് ചെയ്തതെന്ന് എസ്റ്റേറ്റ് മാനേജര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.  ഇതല്ലാതെ അപകടകരമായ ഏതെങ്കിലും സാധനങ്ങള്‍  മൂടിയ കിണറില്‍ നിക്ഷേപിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നഞ്ചംപറമ്പിലെ മൂടിയകിണറില്‍ കീടനാശിനി നിക്ഷേപിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്
File Photo
ജില്ലാകലക്ടറും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ വിദഗ്ധ സംഘവും പരിശോധിച്ചിരുന്നു. ഈ സമയത്ത് എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടിരിക്കുന്ന  സ്ഥലം വ്യക്തമായി കാണിക്കാന്‍ പരാതികാര്‍ക്കോ സ്ഥലവാസികള്‍ക്കോ സാധിച്ചില്ല. വിദഗ്ധ സംഘം നഞ്ചംപറമ്പിന്റെ വിവിധ മേഖലകളില്‍ നിന്ന് ഏഴ് സാമ്പിളുകള്‍ ശേഖരിച്ച ലാബില്‍ പരിശോധിച്ചിരുന്നു.  ഈ സാമ്പിളുകളിലെല്ലാം എന്‍ഡോസള്‍ഫാന്റെ അംശം ബിലോ ഡിറ്റക്റ്റഡ് ലെവലാണെന്ന് വിദഗ്ധ സമിതി റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

നഞ്ചംപറമ്പ് പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍  പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആവശ്യമെങ്കില്‍ വിദഗ്ധ സംഘം വീണ്ടും പ്രദേശത്ത് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Keywords : Kasaragod, Endosulfan, Report, Kerala, Nenjam Paramba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia