ADVERTISEMENT
തിരുവനന്തപുരം: ഐ.എസ്. ആര്.ഒ. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേരത്തേ ഐ.എസ്. ആര്.ഒ ചാരക്കേസില്‍ അനാസ്ഥ കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കെ. മുരളീധരന്റെ ഈ ആവശ്യം തള്ളികൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സി.ബി.ഐ. ആവശ്യപ്പെട്ടിട്ടും യു.ഡി.എഫ്. സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും, തന്റെ പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമവഴി തേടുമെന്നും കെ. മുരളീധരന് വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെരെ നടപടിയെടുക്കണമെന്ന നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Keywords : Thiruvananthapuram, ISRO, Case, Ommen Chandy, K.Muraleedharan, Letter, C.B.I, Police, Government, U.D.F, Kerala Vartha, Malayalam News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
