SWISS-TOWER 24/07/2023

നിപ്മറില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു; 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 17.07.2021) നിപ്മറില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫിസികല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍) 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു. പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ്. അനുയാത്ര പദ്ധതി ആരംഭിച്ചതിന് ശേഷം 30 കോടിയോളം രൂപയുടെ സംവിധാനങ്ങളാണ് നിപ്മറില്‍ ആരംഭിച്ചത്.
Aster mims 04/11/2022

വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇന്‍സ്ട്രുമെന്റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, വീല്‍ ട്രാന്‍സ് പ്രൊജക്റ്റ്, പോടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നൂതന സംവിധാനങ്ങള്‍.

നിപ്മറില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു; 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

64 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വെര്‍ച്വുവല്‍ റിയാലിറ്റി അധിഷ്ഠിതമായ മോടോര്‍ റീഹാബിലിറ്റേഷന്‍ സിസ്റ്റം, 1.03 കോടിയുടെ ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, 72 ലക്ഷം രൂപയുടെ ഇന്‍സ്ട്രുമെന്റഡ് -ഗെയ്റ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, 24.02 ലക്ഷം രൂപയുടെ വീല്‍ ട്രാന്‍സ് പ്രൊജക്ട്, 17.4 ലക്ഷം രൂപയുടെ പോടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടര്‍ എസ് ജലജ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മുന്‍ എംഎല്‍എ കെ യു അരുണന്‍, മാള ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി എച്ച് അസ്ഗര്‍ ഷാ, ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതവും നിപ്മര്‍ ജോയ്ന്റ് ഡയരക്റ്റര്‍ സി ചന്ദ്രബാബു നന്ദിയും പറയും.

Keywords:  Thrissur, News, Kerala, Chief Minister, NIPMR, Inauguration, NIPMR with state-of-the-art systems worth Rs 2.84 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia