Nipah | നിപ: കേന്ദ്രസംഘം ജില്ലയിലെത്തി പരിശോധന നടത്തി; മരിച്ച കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) നിപ വൈറസ് (Nipah Virus) ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം (Central team) ജില്ലയിലെത്തി. ഡിസീസ് കണ്‍ട്രോള്‍ സെന്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍ (മൃഗസംരക്ഷണവിഭാഗം) ഡോ.ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ് സംഘത്തിലുള്ളത്.

ബുധനാഴ്ച രാവിലെ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ നിപ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ വിആര്‍ വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെജെ റീന, ഡപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നന്ദകുമാര്‍, ഡോ. റീത്ത, ഡിഎംഒ ഡോ. ആര്‍ രേണുക, ഡെപ്യൂട്ടി ഡിഎംഒ നൂന മര്‍ജ, ഡിപിഎം ഡോ. അനൂപ്, സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ഷുബിന്‍, ഡിപിഎം എന്നിവരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ചു. നിപ ബാധിതനായി മരിച്ച വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. വൈകിട്ട് കലക്ടറേറ്റില്‍ നടന്ന നിപ അവലോകനയോഗത്തിലും സംഘാംഗങ്ങള്‍ പങ്കെടുത്തു.