തിരുവനന്തപുരം: കേരളത്തില്‍ ബി.പി.എല്ലുകാര്‍ക്ക് ഒന്‍പത് സിലിണ്ടറുകള്‍ വീതം നല്‍കാന്‍ തീരുമാനമായി. സബ്‌സിഡി നിരക്കിലാണ് അധിക പാചകവാതക സിലിണ്ടറുകള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നും ഒമ്പതാക്കുമ്പോള്‍ അധികമായി വരുന്ന മൂന്നെണ്ണത്തിന്റെ സബ്‌സിഡി സംസ്ഥാനങ്ങള്‍ വഹിക്കണം.
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് ഒന്‍പതാക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. മമത ബാനര്‍ജി ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. ഡീസല്‍ വില വര്‍ധന കുറയ്ക്കില്ലെന്നും ദ്വിവേദി പറഞ്ഞു. ഈ നിര്‍ദേശപ്രകാരം മൂന്നു സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടിവരും.

Keywords: Kerala, BPL, LPG, Congress, Finance minister, Chief minister, Nine, Subsidy,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.