Body Found | തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍
Jul 18, 2023, 16:41 IST
തിരുവനന്തപുരം: (www.kvartha.com) നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം. മൃതദേഹം ചിറയിന്‍കീഴ് താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയതെന്ന് പൊലീസ് പറഞ്ഞു. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇത് മണത്തെത്തിയ തെരുവുനായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് മനസിലാക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Newborn baby, Dead body, Newborn baby's dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.