കടക്കല്‍ താലൂക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി
Mar 28, 2022, 10:12 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 28.03.2022) കടക്കല്‍ താലൂക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍-സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് കുഞ്ഞിന് പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കിയിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
18-ാം തീയതി മാത്രമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് കുഞ്ഞ് മരിച്ചതായും കുടുംബം പറഞ്ഞു. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്കി. അതേസമയം സംഭവത്തില്‍ ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Keywords: Kollam, News, Kerala, Treatment, Hospital, New Born Child, Death, Complaint, Newborn baby dies at Kadakkal taluk hospital.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.