ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: എസ്.എഫ്.ഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി ടി പി ബിനീഷിനെയും പ്രസിഡന്റായി ഷിജു ഖാനെയുമാണ് തിരഞ്ഞെടുത്തത്. ബാലസംഘത്തിലൂടെ പ്രവര്‍ത്തനം തുടങ്ങിയ ഷിജുഖാന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമാണ്. ഒഞ്ചിയം സ്വദേശിയായ ടി പി ബിനീഷ് കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമാണ്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ സാന്നിധ്യത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 25 ആക്കി. രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തിനൊടുവിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി ബിജുവും കെ.വി സുമേഷുമാണ് സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ എംഎ ബേബിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ നടത്തിയത്. സ്വാശ്രയ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. ബേബി എസ്എഫ്‌ഐയെ മറന്ന മന്ത്രിയാണെന്നും വിമര്‍ശനമുണ്ടായി.
English Summery
New trustees to SFI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

