കൊച്ചി: ഐസ്ക്രീം പാര്‍ ലര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഇരകള്‍ രംഗത്ത്. കേസില്‍ പണം വാഗ്ദാനം ചെയ്ത് കുഞ്ഞാലിക്കുട്ടി മൊഴി മാറ്റിച്ചതായി ബിന്ദുവും റോസ്‌ലിനുമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് ചാനലുകളിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും അട്ടിമറിച്ചെന്നാണ് വെളിപ്പെടുത്തല്‍. റൗഫിനെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ചേളാരി സ്വദേശി ഷെറീഫ് മുഖേനയായിരുന്നു പണം വാഗ്ദാനം ചെയ്തത്. വീട് വെക്കാന്‍ പണം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. പണം കിട്ടാത്തതിനാല്‍ ഈ മാസമാദ്യം കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക ഭവനത്തില്‍ ചെന്നു. ചാരിറ്റബിള്‍ ട്രെസ്റ്റ് വഴി പണം നല്‍കാമെന്നാണ് മറുപടി ലഭിച്ചത്. കേസ് കാരണം കുടുംബവും ബന്ധങ്ങളും തകര്‍ന്നതായി ഇരുവരും പറഞ്ഞു
ഇതിനുമുന്‍പ് ഇരുവരും 2011 ജനുവരിയിലും ഇതേ വെളിപ്പെടുത്തല്‍ നടത്തിയത് വിവാദമായിരുന്നു.
ഇതിനുമുന്‍പ് ഇരുവരും 2011 ജനുവരിയിലും ഇതേ വെളിപ്പെടുത്തല്‍ നടത്തിയത് വിവാദമായിരുന്നു.
Key Words: Kerala, Ice cream parlor case, PK Kunjalikutty, Rajeena, Indiavision, Statement, Victims, Rslin, Bindhu, Controversy,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.