New Movie | ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുലിമട' റിലീസിനൊരുങ്ങുന്നു
Aug 7, 2023, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നടന് ജോജു ജോര്‍ജും നടി ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുലിമട' എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. എ കെ സാജന് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗും സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ജോജു ജോര്‍ജ് നായകനായ ഇരട്ടയ്ക്ക് ശേഷം എത്തുന്ന ചിത്രം ആണ് പുലിമട. ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥന് ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലാന്‍ഡ് സിനിമാസിന്റെയും, ഐസ്റ്റീന് മീഡിയയുടെയും ബാനറില്‍ എയ്ന്‍സ്റ്റീന്‍ സാക് പോള്‍ രാജേഷ് ദാമോദരന്‍ ചേര്‍ന്ന് ആണ് പുലിമട നിര്‍മിക്കുന്നത്.
ചെമ്പന്‍ വിനോദ്, ലിജോ മോള്, ജാഫര്‍ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോന്, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായര്‍ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Keywords: Kochi, News, Kerala, Movie, Cinema, Entertainment, Pulimada, Release, New Malayalam movie Pulimada ready to release.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

