Olam | ഹരിശ്രീ അശോകനും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന 'ഓളം' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

 


കൊച്ചി: (www.kvartha.com) ഹരിശ്രീ അശോകനും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രം 'ഓളം' തീയേറ്ററുകളിലേക്ക്. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് നാലിനാണ് തീയേറ്ററുകളിലെത്തുക. നടി ലെനയും വി എസ് അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മിക്കുന്നത്.  

ചിത്രത്തിലും അച്ഛനും മകനുമായിട്ടാണ് ഹരിശ്രീ അശോകനും അര്‍ജുന്‍ അശോകനും എത്തുന്നത്. ലെന ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Olam | ഹരിശ്രീ അശോകനും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന 'ഓളം' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഛായാഗ്രഹണം നീരജ് രവി ആന്‍ഡ് അഷ്‌കര്‍. എഡിറ്റിംഗ് ശംജിത് മുഹമ്മദ്, സൗന്‍ഡ് ഡിസൈന്‍ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടര്‍ അരുണ്‍ തോമസ്, കോ-പ്രൊഡ്യൂസര്‍ സേതുരാമന്‍ കണ്‍ കോള്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മിറാഷ് ഖാന്‍, അംബ്രോ വര്‍ഗീസ്, ആര്‍ട് വേലു വാഴയൂര്‍, കോസ്റ്റ്യൂം ജിശാദ് ശംസുദ്ദീന്‍ ആന്‍ഡ് കുമാര്‍ ഇടപ്പാള്‍. മേകപ് ആര്‍ ജി വയനാടന്‍ ആന്‍ഡ് റശീദ് അഹ് മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, ഡിസൈന്‍സ് മനു ഡാവിഞ്ചി.

Keywords: Kochi, News, Kerala, Cinema, Entertainment, Olam, New Malayalam movie Olam release date.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia