മാറാട് കലാപം: അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.05.2014) മാറാട് കലാപ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിന്റെ അന്വേഷണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും തന്റെ ഓഫീസ് ആരെയും സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകള്‍ ഉണ്ടെങ്കില്‍ അത് അന്വേഷണ കമ്മീഷന് കൈമാറമണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി മാറാട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാറാട് കേസ് അന്വേഷിച്ച പ്രദീപ് കുമാറിന്റെ വിവാദ വെളിപ്പെടുത്തല്‍. മാറാട് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നായിരുന്നു റിട്ട. ക്രൈംബ്രാഞ്ച് എസ്.പിയായ പ്രദീപ്കുമാറിന്റെ വെളിപ്പെടുത്തല്‍.

മാറാട് കലാപം: അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
മാറാട് കലാപത്തിന് മുമ്പായി പാകിസ്താന്‍ സ്വദേശി ഫഹദ് കോഴിക്കോട്ട് എത്തിയിരുന്നുവെന്നും ഇയാള്‍ പ്രമുഖ യുവജന നേതാവിന്റെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും പ്രദീപ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ സമയത്ത് ഈ യുവജന നേതാവിനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടതാണെന്നും ഇപ്പോള്‍ കൈവശമില്ല എന്നുമായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ഈ യുവജന നേതാവിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നായിരുന്നു വിവാദ വെളിപ്പെടുത്തല്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thiruvananthapuram, Kerala, Oommen Chandy, Chief Minister, Marad Riot, Case, Investigates, Pradeep Kumar, Office. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia