ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പുതിയ മുഖങ്ങള്‍ വരുന്നു; കലിപ്പടങ്ങാത്തവര്‍ ദേശീയ നേതൃത്വത്തിലേക്ക്
Feb 17, 2020, 13:58 IST
കണ്ണൂര്‍: (www.kvartha.com 17.02.2020) ഗ്രൂപ്പ് പേരില്‍ നട്ടം തിരിയുന്ന ബിജെപിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഫോര്‍മുലയുമായി പുതിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എം എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര നേതൃത്യം പുതിയ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ കലഹം തുടങ്ങിയിരുന്നു. കെ സുരേന്ദ്രന് കീഴില്‍ ഭാരവാഹിയാകാനില്ലെന്ന് എം ടി രമേശും എ എന്‍ രാധാകൃഷ്ണനുമാണ് നിലപാട് സ്വീകരിച്ചത്. ഇതോടെ സഹ ഭാരവാഹികളെ നിശ്ചയിക്കുന്നതിന് പുതിയ പ്രസിഡന്റിന് കഴിയാതെ വന്നു.
നേരത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം കണ്ണുവച്ചവരായിരുന്നു എം ടി രമേശും എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും. എന്നാല്‍ താരതമ്യേന തങ്ങളുടെ ജൂനിയറായ സുരേന്ദ്രന്‍ പ്രസിഡന്റായി വന്നതില്‍ അമര്‍ഷത്തിലാണ് ഇരുവരും. സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വത്തെ ഇവര്‍ അറിയിച്ചതായാണ് വിവരം. അതിനിടയില്‍ പ്രത്യക്ഷത്തില്‍ ഗ്രൂപ്പിലൊന്നും ഇല്ലെങ്കിലും ശോഭാ സുരേന്ദ്രനും പരാതിയുണ്ട്.
എം ടി രമേശനെയും എ എന്‍ രാധാകൃഷ്ണനെയും ഇതിനു പരിഹാരമായി ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ശോഭ സുരേന്ദ്രന്‍ മഹിളാമോര്‍ച്ച ദേശീയ ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. അതോടെ പുതിയ ഭാരവാഹികളില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാകും. ബി ഗോപാലകൃഷണന്‍, രഘുനാഥ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ ഭാരവാഹിത്വത്തിലേക് വന്നേക്കാം. അപ്പോഴും ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹികളെ നിശ്ചയിക്കല്‍ കെ സുരേന്ദ്രന് കീറാമുട്ടിയാകും.
Keywords: Kannur, News, Kerala, BJP, K. Surendran, M T Ramesh, Shobha Surendran, M N Radhakrishnan, New entry in the BJP state leadership < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.