Arrested | ഡെല്‍ഹിയില്‍ സ്വിസ് വനിതയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; ഒരാള്‍ അറസ്റ്റില്‍
Oct 21, 2023, 15:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡെല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സൂറിച്ചില്‍ നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും ഡെല്‍ഹി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് (20.10.2023) സര്‍കാര്‍ സ്‌കൂളിന്റെ മതിലിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: സംഭവത്തില്‍ ഗുര്‍പ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് ഇരുവരും പരിചയക്കാരായിരുന്നു. രണ്ടുകോടി രൂപയും ഗുര്‍പ്രീതില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൈയും കാലുകളും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം കാറില്‍ മൃതദേഹം തിലക്‌നഗറില്‍ കൊണ്ടിടുകയായിരുന്നു പ്രതി. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചത്. ഇയാളില്‍ നിന്ന് രണ്ടുകോടിയോളം രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: New Delhi, Found Dead, Swiss Woman, Death, Killed, News, National, Police, Dead Body, New Delhi: Swiss woman found dead; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.