പി ജയരാജനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വിവാദത്തില്‍
Aug 8, 2012, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ സ്വന്തം വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത് വിവാദത്തിലായി. റിമാന്റില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ പോലീസ് നല്‍കാറില്ല.
ജയരാജന്റെ പേരിലുള്ള ബൊലേറോ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. 58 1717 എന്ന നമ്പര്‍ ബൊലേറോ ആര്‍ടിഒ രേഖപ്രകാരം ജയരാജന്റെ പേരിലാണ്. ആശുപത്രിയിലെത്തിയ ജയരാജനെ മുറിയിലേക്ക് അനുഗമിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ജയരാജന്‍ ആശുപത്രിയില്‍ നിന്നു മടങ്ങിയത് ടാക്‌സിയിലാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനു മറുപടി പറയണമെന്ന് കെ എം ഷാജി എംഎല്‍എ പ്രതികരിച്ചു
ഷുക്കൂര്‍ വധക്കേസില്‍ 38ം പ്രതിയായ പി ജയരാജനെ ഗൂഡാലോചന കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പി ജയരാജന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വ്യാഴാഴ്ചയാണ് ഹര്‍ജി പരിഗണനയ്ക്കെടുക്കുക.
ഷുക്കൂര്‍ വധക്കേസില്‍ 38ം പ്രതിയായ പി ജയരാജനെ ഗൂഡാലോചന കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പി ജയരാജന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വ്യാഴാഴ്ചയാണ് ഹര്‍ജി പരിഗണനയ്ക്കെടുക്കുക.
English Summery
New controversy on P Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

