SWISS-TOWER 24/07/2023

Infrastructure | കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ വരുന്നു! ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി

 
Representational Image Of New Central Jail
Representational Image Of New Central Jail

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജയിലുകളിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ സമിതി
● വിയ്യൂരിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയ ജയിൽ സ്ഥാപിക്കും 
● പുതിയ ജയിൽ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ നടപടി
● നിലവിലെ ജയിലുകളിൽ അറ്റകുറ്റപ്പണികൾ നടത്തും

 

തിരുവനന്തപുരം: (KVARTHA) ജയിലുകൾ സന്ദർശിച്ച് അപര്യാപ്തതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല സമിതി രൂപീകരിക്കാൻ നിർദേശിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണം.

Aster mims 04/11/2022

തടവുകാരുടെ എണ്ണം കൂടുതലുള്ള ജയിലുകളിൽ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാർപ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയിൽ പുതിയ ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. സെല്ലുകൾ അറ്റകുറ്റപ്പണി ചെയ്തും പുതിയ സെല്ലുകൾ പണിതും ബാഹുല്യം കുറയ്ക്കാൻ നടപടിയെടുക്കും. പത്തനംതിട്ട, തളിപ്പറമ്പ് എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. എ ജയതിലക്, ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

A high-level committee has been formed in Kerala to address the inadequacies of the state's prisons. The committee will also explore the possibility of establishing a new central jail between Viyyur and Thiruvananthapuram.

#KeralaPrisons #JailReform #NewJail #PinarayiVijayan #KeralaNews #PrisonInmates

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia