ബാലു വധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്‌

 


ADVERTISEMENT

ബാലു വധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്‌
Balu
കൊച്ചി: എം.എം മണിയുടെ വിവാദപ്രസംഗത്തെതുടര്‍ന്ന്‌ പുനരന്വേഷണം നടക്കുന്ന ബാലു വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സഹോദരി ശങ്കരി സാമുവല്‍ രംഗത്ത്. ബാലു വധത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന്‌ ശങ്കരി സാമുവല്‍ കോടതിയില്‍ വെളിപ്പെടുത്തി. ബാലുവിന്റെ വളര്‍ച്ചയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും അസൂയയുണ്ടായിരുന്നു. ബാലുവധക്കേസിന്റെ വിചാരണവേളയില്‍ കോണ്‍ഗ്രസ് സാക്ഷികള്‍ കൂറുമാറി. കോണ്‍ഗ്രസ്-സിപിഐഎം ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു കൂറുമാറല്‍. അയ്യപ്പദാസ് വധക്കേസിലെ സിപിഐഎം സാക്ഷികളും വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ബാലു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ശങ്കരി സാമുവല്‍ ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്. 2004 ഒക്റ്റോബറില്‍ പീരുമേട് ചൂളപ്പാര്‍ട്ടില്‍ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണു ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Keywords: Balu murder case, M.M.Mani, Kochi, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia