Accident | 'മദ്യപിച്ച് റോഡില്‍ കിടന്നയാളുടെ മുകളിലൂടെ വാഹനം കയറിയിറങ്ങി'; ആക്‌സിലിനിടയില്‍പെട്ട യുവാവിനെ പുറത്തെടുത്തത് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
Jul 3, 2023, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മദ്യപിച്ച് റോഡില്‍ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി. ഷിജി (44) ആണ് അപകടത്തില്‍ പെട്ടത്. ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നേമം വെള്ളായണിക്ക് സമീപം തിങ്കളാഴ്ച പുലര്‍ചെയാണ് സംഭവം.
പൊലീസ് പറയുന്നത്: ഒരു സ്ത്രീയോടിച്ച കാറാണ് മദ്യപിച്ച് റോഡില്‍ കിടന്ന ഷിജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. കാറിന്റെ ആക്‌സിലിനിടയില്‍ ഷിജിയുടെ കാല്‍ കുരുങ്ങി. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഷിജിയെ പുറത്തെടുക്കാനായില്ല. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവര്‍ ഒന്നര മണിക്കൂര്‍ പരിശ്രമിച്ചു. ഒടുവില്‍ ഷിജിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Thiruvananthapuram, News, Kerala, Nemam, Car, Accident, Nemam: Man injured in car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

