നെല്ലിയാമ്പതി സത്യവാങ്മൂലത്തില്‍ ഗൂഢാലോചനയും കൊലച്ചതിയും: പി.സി ജോര്‍ജിന്റെ ബ്ലോഗ്

 


തിരുവനന്തപുരം: നെല്ലിയാമ്പതി സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ ഗൂഢാലോചനയും കൊലച്ചതിയും നടന്നെന്ന് ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്. തന്റെ ബ്ലോഗിലൂടെയാണ് പി.സി ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.

നെല്ലിയാമ്പതിയിലെ കൃഷിഭൂമി അത്രയും വനഭൂമിയാണെന്നമട്ടില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റേതായി സമര്‍പിച്ച സത്യവാങ്മൂലം കസ്തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കൃഷിക്കാര്‍ക്ക് വേണ്ടി കര്‍ശന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, കര്‍ഷക രാഷ്ട്രീയ അടിത്തറയായുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേരളത്തിലെ മലയോര കര്‍ഷകര്‍ക്കും എതിരായ ഗൂഢാലോചനയും കൊലച്ചതിയുമാണെന്നാണ് പി.സി തന്റെ ബ്ലോഗില്‍ കുറിച്ചത്.
നെല്ലിയാമ്പതി സത്യവാങ്മൂലത്തില്‍ ഗൂഢാലോചനയും കൊലച്ചതിയും: പി.സി ജോര്‍ജിന്റെ ബ്ലോഗ്

നെല്ലിയാമ്പതിയിലേയും കാസര്‍കോട്ടെയും വയനാട്ടിലേയും ഇടുക്കിയിലേയും പാലക്കാട്ടെയും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി ഒന്നാണ്. അവരെ കൈവശഭൂമിയില്‍ നിന്ന് ഇറക്കിവിടാനായി കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടില്‍നിന്നും പണം ഇരന്നുവാങ്ങിയവര്‍ പലരൂപത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മുതല്‍ നെല്ലിയാമ്പതിയിലെ കൃഷിഭൂമി സംബന്ധിച്ച സത്യവാങ്മൂലം വരെ എത്തിനില്‍ക്കുന്ന ഈ ഗൂഢാലോചനയുടെ ലക്ഷ്യം ഒന്ന് മാത്രമാണ്. കര്‍ഷകരെ കൈവശഭൂമിയില്‍ നിന്ന് ഇറക്കിവിടുക. കര്‍ഷകരെ യു.ഡി.എഫിനും കേരളാ കോണ്‍ഗ്രസിനും എതിരാക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. കേള്‍ക്കാനുള്ള കര്‍ണപുടങ്ങള്‍ ഇനിയും അടച്ചുവയ്ക്കാതിരിക്കട്ടെയെന്ന് ആശിക്കാം എന്ന് പറഞ്ഞാണ് പി.സി ജോര്‍ജ് തന്റെ ബ്ലോഗ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thiruvananthapuram, P.C George, Oommen Chandy, Kerala, Blogger, Nelliyampathy, Government. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia