കിളിമാനൂരില്‍ പുലിയെ കണ്ടതായി സമീപവാസികള്‍; സ്ഥലത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.03.2021) കിളിമാനൂരില്‍ പുലിയെ കണ്ടതായി സമീപവാസികള്‍ അറിയിച്ചതോടെ സ്ഥലത്ത് തെരച്ചില്‍ നടത്തി ഫോറസ്റ്റ് സംഘം. വ്യാഴാഴ്ച വൈകുന്നേരം കിളിമാനൂര്‍ പുല്ലയില്‍ പറയക്കോട് കോളനിയില്‍ പുലിയെ കണ്ടതായി പറയുന്നു. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി അറിയിച്ചത്. അതേസമയം കണ്ടത് പുലിയെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 
Aster mims 04/11/2022

നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയകുമാര്‍ വ്യക്തമാക്കി. സ്ഥലത്തു നിന്ന് കാല്‍പ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഇതിന് മുമ്പും ഇവിടെ വന്യജീവികളുടെ ശല്യം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ജീവിയെ തിരിച്ചറിയും വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

File Photo: 
കിളിമാനൂരില്‍ പുലിയെ കണ്ടതായി സമീപവാസികള്‍; സ്ഥലത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Keywords:  Thiruvananthapuram, News, Kerala, Animals, Leopard, Neighbors spotted leopard in Kilimanoor; Suggestion to be vigilant on the spot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script