കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ല; സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണറെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം

 


തിരുവനന്തപുരം: (www.kvartha.com 21.01.2020) പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട്ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് ഖാനെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം. ഇത്തരം സാഹചര്യങ്ങളില്‍ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ മര്യാദയുടെ പേരില്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാമെന്നും അതേസമയം, സ്യൂട്ട് ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ജസ്റ്റിസ്
സദാശിവം വ്യക്തമാക്കി.

ഒരു സുപ്രധാന നിയമനിര്‍മാണത്തിന്റെ കാര്യത്തിലും വേണമെങ്കില്‍ ഗവര്‍ണറെ അറിയിക്കാം. എന്നാല്‍ ഗവര്‍ണറെ അറിയിക്കണമെന്ന ഭരഘടനാപരമായ ബാധ്യത ഇല്ലെന്നാണ് നിയമവിദഗ്ദറും ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അറിയിക്കാതെ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സര്‍ക്കാറിന്റെ നടപടി ഭരണഘടനവിരുദ്ധമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണവും അദ്ദേഹം തള്ളിയിരുന്നു. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാരിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ല; സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണറെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Governor, Government, Supreme Court of India, Needn’t tell Governor when suing Centre; P Sathasivam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia