കയര്‍ മേഖലയുടെ നവീകരണത്തിനായി എന്‍.സി.ആര്‍.എം.ഐ പുതിയ കേന്ദ്രം തുറക്കുന്നു
Oct 18, 2013, 13:13 IST
തിരുവനന്തപുരം: നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് (എന്‍.സി.ആര്‍.എം.ഐ) തുടങ്ങുന്ന അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഓട്ടോമേറ്റഡ് മൈക്രോബിയല്‍ ക്യാരക്ടറൈസേഷന്റെ ഉദ്ഘാടനം 21ന് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കയര്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ലോകരാജ്യങ്ങളുമായി മല്‍സരിക്കുന്നതിനു പര്യാപ്തമായ രീതിയില്‍ കേരളത്തിലെ കയര്‍മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥാപനം തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോബയോളജിസ്റ്റുകള്‍ക്കായി രണ്ട് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
സൂക്ഷ്മ ജൈവവ്യവസ്ഥയുടെ സവിശേഷതകള്‍ക്കനുസരിച്ചു കയറിനെ തരംതിരിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ സമയം വേണ്ടിവരുന്ന പ്രക്രിയയാണ്. ഇതിനെ പൂര്‍ണമായും സാങ്കേതിക സംവിധാനങ്ങള്‍ക്കു കീഴിലാക്കി സ്വയം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നൂതന സംവിധാനമാണ് എന്‍.സി.ആര്‍.എം.ഐ തുടങ്ങുന്നത്. ആദ്യഘട്ടമായി ഇതിനുള്ള സജ്ജീകരണങ്ങളോടുകൂടിയതും ഇത്തരത്തില്‍ ആദ്യത്തേതുമായ മൈക്രോബയോളജി ലബോറട്ടറിയാണ് സ്ഥാപിക്കുന്നത്.
നൂതന സംവിധാനം സംസ്ഥാനത്തെ കയര്‍ ഗവേഷണവ്യവസായ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്ന് റവന്യു, കയര്‍ മന്ത്രി അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. കൂടുതല്‍ ശാസ്ത്രീയമായ ഉത്പാദന രീതികള്‍ അവലംബിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഈ സംവിധാനം പ്രയോജനപ്രദമാകും. മെച്ചപ്പെട്ടതും ഗുണമേന്മ കൂടിയതുമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അതോടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കയര്‍ അപ്പെക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍, ബയോമെറിയക്‌സ് ഇന്‍ഡ്യ എം.ഡി രേഖ ഖന്ന, കെ.സി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ചെയര്‍മാന്‍ എ.കെ. രാജന്‍, കെ.എസ്.സി.സി ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ്, ഫോം മാറ്റിംഗ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ സി. വേണുഗോപാലന്‍നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രാജു, എന്‍.സി.ആര്‍.എം.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഡി. ഭാനുദേവന്‍, എഫ്.ഐ.സി.ഇ.ഒ പ്രസിഡണ്ട്് ജോണ്‍ ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ എസ്. മുരുകന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ കെ.ആര്‍. അനില്‍ നന്ദിയും പറയും. 10 മണിക്ക് 'സോളിഡ് ഫെയ്‌സ് ഫ്‌ളോ സൈറ്റോമെട്രി ഇന്‍ അനലറ്റിക്കല്‍ മൈക്രോബയോളജി', 'ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് സ്‌ട്രെയ്ന്‍ ടൈപ്പിംഗ് ഗൈഡ്‌ലൈന്‍സ്' എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. സി.കെ. പീതാംബരന്‍, ബി. സുരേഷ് കുമാര്‍, പ്രിയങ്ക സെന്‍ എന്നിവര്‍ ക്ലാസുകളെടുക്കും. എന്‍.സി.ആര്‍.എം.ഐ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ കെ. ശ്രീധരന്‍ നന്ദി പറയും.
Keywords : Thiruvananthapuram, Oommen Chandy, Inauguration, Kerala, Coir, Development, NCRMI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.