രണ്ടര വര്‍ഷം വീതം മന്ത്രി പദം പങ്കിട്ടെടുക്കും; എന്‍സിപിയില്‍ ആദ്യ ഊഴം എകെ ശശീന്ദ്രന്; രണ്ടാമൂഴം തോമസ് ചാണ്ടിക്ക്
May 25, 2016, 06:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2016) എന്‍സിപിയില്‍ നിന്നും ഏലത്തൂര്‍ എം.എല്‍.എ എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് ഉഴവൂര്‍ വിജയന്‍. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ മന്ത്രിസ്ഥാനം എ.കെ ശശീന്ദ്രന് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ രണ്ടര വര്‍ഷത്തേയ്ക്കായിരിക്കും ശശീന്ദ്രന്‍ മന്ത്രിയാവുക. അടുത്ത രണ്ടര വര്‍ഷം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയായിരിക്കും മന്ത്രി.
എന്‍.സിപിക്ക് ഒരു മന്ത്രിപദം അനുവദിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂപപ്പെടുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് 2 പേര്‍ക്കായി മന്ത്രിപദം പങ്കുവെയ്ക്കുന്നത്. 19 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്നത്.
സിപിഎം – 12, സിപിഐ – 4, ജെഡി (എസ്), എന്‍സിപി, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികള്‍ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് മന്ത്രിപദങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.
SUMMARY: Thiruvananthapuram: Elathur MLA A K Saseendran will be the NCP minister in the Pinarayi-led LDF ministry
Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran, K Sudhakaran

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.