കോട്ടയത്ത് അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ച നിലയില്‍
Aug 1, 2021, 18:03 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 01.08.2021) കോട്ടയത്ത് അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാലുപേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് സംഭവം. അരുവിയില്‍ മുങ്ങിത്താഴ്ന്ന അഭിഷേകിന്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തുകയായിരുന്നു.
Keywords: Kottayam, News, Kerala, Death, Drowned, Navy officer died after drown in Kottayam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

