കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞു; ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു

 


ADVERTISEMENT


കോട്ടയം: (www.kvartha.com 26.07.2020) കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്റെ സംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. പൊതുശ്മാശനത്തിന്റെ കവാടം അടക്കുകയും നഗരത്തിലെ ശ്മാശനത്തില്‍ സംസ്‌കാരം നടത്താനാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചു. പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിര്‍ത്തു.

പ്രദേശത്തേക്കുള്ള വഴി കെട്ടി അടച്ചത് പൊലീസ് അഴിച്ചു മാറ്റുകയും റോഡ് അടച്ചു കെട്ടുന്നത് അംഗീകരിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. ശ്മശാനത്തിന് സമീപത്ത് ധാരാളം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. അതേസമയം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പ്രതികരിച്ചു.

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞു; ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു

Keywords:  Kottayam, News, Kerala, Natives, Funeral, Block, COVID-19, Police, Road, Natives blocked funeral of covid victim in Kottayam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia