Qatar World Cup | ഖത്വര്‍ ലോകകപില്‍ തിളങ്ങാന്‍ കണ്ണൂര്‍ പുളിങ്ങോം സ്വദേശിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഖത്വര്‍ ലോകകപില്‍ സുപ്രധാന റോളില്‍ കണ്ണൂര്‍ സ്വദേശിയും. ഖത്വര്‍ ലോകകപ് നടത്തിപ്പിനായി രൂപീകരിച്ച സുപ്രീം കമിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി കമിറ്റിയില്‍ കഴിഞ്ഞ മൂന്നരവര്‍ഷമായി ഐടി മേഖലയില്‍ ജോലി ചെയ്തുവരികയാണ് റാശിദ്. ഇതിനകം തന്നെ ഫിഫയുടെയും സുപ്രീം കമിറ്റിയുടെയും നിരവധി ഇവന്റുകളില്‍ റാശിദ് ശ്രദ്ധേയമായ സേവനം നടത്തിവരികയാണ്.

Aster mims 04/11/2022

കഴിഞ്ഞ വര്‍ഷം ലോകകപിന് മുന്നോടിയായി നടത്തിയ അറബ് ലോകകപ്, ഫിഫ വേള്‍ഡ് കപ്, അമീര്‍ കപ് മത്സരങ്ങളിലും തന്റെ പ്രൊഫഷനല്‍ സാന്നിധ്യമറിയിക്കാന്‍ ഈ പെരിങ്ങോകാരന് കഴിഞ്ഞു. ഫിഫ വേള്‍ഡ് കപ് ഓപറേഷന്‍ ആരംഭിച്ചതോടെ വേള്‍ഡ് കപ് സൈറ്റുകളിലെ ഐടി ഫങ്ഷനല്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ് റാശിദ്. പുളിങ്ങോം സ്വദേശിയായ തലയില്ലത്ത് മഹമൂദ് ഹാജി- മറിയം ദമ്പതികളുടെ മകനാണ്. ശാക്കിറയാണ് ഭാര്യ. റുശ്ദ മറിയം, ആദം എന്നിവര്‍ മക്കളാണ്.

Qatar World Cup | ഖത്വര്‍ ലോകകപില്‍ തിളങ്ങാന്‍ കണ്ണൂര്‍ പുളിങ്ങോം സ്വദേശിയും

Keywords: Kannur, News, Kerala, Qatar, World Cup, Football, Native of Kannur also played an important role in Qatar World Cup.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia