MV Jayarajan | അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയതിന് കെ സുധാകരനെതിരെ കേസെടുക്കണമെന്ന് എം വി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയതിന് കെപിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് എം വി ജയരാജന്‍. കെ സുധാകരന്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജെന്‍സികളെ സ്വാധീനിച്ചാണ് ശുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതെന്ന കോണ്‍ഗ്രസ് വക്താവ് ബിആര്‍എം ശെഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി നിരപരാധികളെ കുറ്റവിമുക്തരാക്കുകയും വ്യാജ തെളിവുണ്ടാക്കിയതിന്റെ പേരില്‍ സുധാകരന്റെ പേരില്‍ കേസെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Aster mims 04/11/2022

2012 ഫെബ്രുവരിയിലാണ് ശുക്കൂര്‍ വധം നടന്നത്. പി ജയരാജനും ടി വി രാജേഷും ഈ കേസില്‍ ആദ്യം പ്രതിയായിരുന്നില്ല. യുഡിഎഫ് ഭരിക്കുന്ന കാലമായതിനാല്‍ പൊലീസിനെ സുധാകരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 2012 ആഗസ്തില്‍ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയത്. ഇവര്‍ രണ്ടുപേരും ലീഗുകാരുടെ ആക്രമണത്തെ തുടര്‍ന്ന് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. അന്ന് പ്രതിയാക്കപ്പെട്ട 33 പേരും നിരപരാധികളാണ്. ഭരണകക്ഷി നേതാക്കള്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചായിരുന്നു സിപിഐ നേതാക്കള്‍ക്കെതിരെ അന്ന് കേസെടുത്തത്.

ശെഫീറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്ന മറ്റൊരു കാര്യം പൊലീസിലെ സുധാകരന്‍ അടക്കമുള്ളവരുടെ ഇടപെടല്‍ തന്നെയാണ്. അന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റം മാത്രമാണ് പി ജയരാജനും ടിവി. രാജേഷിനുമെതിരെ ചുമത്തിയത്. 2016ല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ പുതിയ സാക്ഷികളോ പുതിയ തെളിവുകളോ ഒന്നുമില്ലാതെ തന്നെ ഗൂഢാലോചന കുറ്റം ചുമത്തി. ശെഫീറിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പൊലീസിനെ വിരട്ടിയാണ് സിപിഐ നേതാക്കളെ പ്രതിയാക്കിയതെങ്കില്‍ സിബിഐയുടെ മേല്‍ കെ സുധാകരന്‍ ഡല്‍ഹിയിലടക്കം പോയി ശക്തമായ സമ്മര്‍ദം ചെലുത്തിയെന്നതില്‍ സംശയമില്ല. 

MV Jayarajan | അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയതിന് കെ സുധാകരനെതിരെ കേസെടുക്കണമെന്ന് എം വി ജയരാജന്‍

ബിജെപിയുമായി സുധാകരനുള്ള ആത്മബന്ധം പലഅവസരങ്ങളിലായി ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. ശെഫീറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സുധാകരന്‍ ചെയ്തത് വ്യാജ തെളിവുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 11-ാം അധ്യായത്തിലെ 191 മുതല്‍ 195 വരെയുള്ള വകുപ്പുകളില്‍ വ്യാജ തെളിവുണ്ടാക്കി ഒരാളെ കുറ്റവാളിയാക്കി ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിക്കാം. ശെബീറിന്റെ വെളിപ്പെടുത്തലില്‍ സത്യസന്ധമായി തുടരന്വേഷണം നടത്തുകയും കെ സുധാകരന്റെ പേരില്‍ വ്യാജ തെളിവുണ്ടാക്കിയതിന് കേസെടുക്കുകയും വേണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

Keywords: Kannur, News, Kerala, MV Jayarajan, K Sudhakaran, Shukur murder case, MV Jayarajan says that file case against K Sudhakaran for fabricating false evidence in Shukur murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia