MV Jayarajan | കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എം വി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ ഭരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുളളതാണെന്നും അല്ലാതെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുളളതല്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ കോര്‍പറേഷനില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി സ്ഥലം അനുവദിക്കാതെ ആയിരത്തിലേറെ ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പറേഷന്‍ കമിറ്റി കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയത്തിന് മുന്‍പില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
Aster mims 04/11/2022

കോര്‍പറേഷനയി കെട്ടിടസമുച്ചയം പണിയുന്ന മേയര്‍, തനിക്കിരിക്കാന്‍ ബഹുനിലമന്ദിരവും കറങ്ങുന്ന കസേരയുളള ഓഫീസും നിര്‍മിക്കാന്‍ പരിശ്രമിക്കുന്ന മേയര്‍ പാവപ്പെട്ടവര്‍ക്ക് താലചായ്ക്കാനൊരിടമെന്ന ലൈഫ് മിഷന്‍ പദ്ധതി അവഗണിക്കുകയാണ്. കോര്‍പറേഷന്‍ പരിധിയില്‍ ഇതിനായി ഭൂമിനല്‍കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിട്ടും മേയര്‍ അതുമറ്റു ആവശ്യങ്ങള്‍ക്കുളളതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ചേലോറയിലും താഴെ ചൊവ്വയിലും മരക്കാര്‍ കണ്ടിയിലുമൊക്കെ കോര്‍പറേഷന്‍ ഭൂമി വെറുതെ കിടക്കുന്നുണ്ട്. 

MV Jayarajan | കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എം വി ജയരാജന്‍

രാഷ്ട്രീയം നോക്കിയല്ല എല്‍ഡിഎഫ് സര്‍കാര്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊല്ലത്തും ഇടുക്കിയിലും കോട്ടയത്തുമൊക്കെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് കോര്‍പറേഷന്‍ അംഗീകരിച്ച് കഴിച്ചാല്‍ ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന കടമ്പൂരില്‍ ചെയ്തതു പോലെ ചെയ്യാം. 

കടമ്പൂരില്‍ ഇപ്പോള്‍ യുഡിഎഫാണ് ഭരിക്കുന്നത്. എന്നിട്ടും ലൈഫ് പദ്ധതിയുടെ ഫ്ലാറ്റ് നല്‍കല്‍ സംസ്ഥാന തല ഉദ്ഘാടനം കടമ്പൂരാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭരിക്കുന്നത് എല്‍ഡിഎഫോ, യുഡിഎഫോയെന്നു നോക്കിയല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. പരിപാടിയില്‍ സിപിഐ നേതാവ് ചന്ദ്രി അധ്യക്ഷയായി. എം പ്രകാശന്‍, വി കെ പ്രശാന്ത്, രാജേഷ് മന്ദമ്പേത്ത് തുടങ്ങിയവര്‍  പ്രസംഗിച്ചു.

Keywords: Kannur, News, Kerala, MV Jayarajan, Kannur Corporation administration, MV Jayarajan said that Kannur Corporation administration is for corporates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script