SWISS-TOWER 24/07/2023

MV Jayarajan | ആറളം ഫാമില്‍ ആനമതില്‍ യാഥാര്‍ഥ്യമാക്കണമെന്ന് എം വി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആറളം ഫാമില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. മൂന്ന് മന്ത്രിമാര്‍ നേരത്തെ നടത്തിയ യോഗ തീരുമാനപ്രകാരം ആറളം ഫാമില്‍ ആനമതില്‍ യാഥാര്‍ഥ്യമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. 

Aster mims 04/11/2022

ആദിവാസികളെ സംരക്ഷിക്കാനുളള ഉത്തരവാദിത്വം സര്‍കാരിനുണ്ട്. ഈക്കാര്യം വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ്. വൈദ്യുതി വേലികൊണ്ടു കാട്ടാനശല്യമൊഴിവാക്കാന്‍ കഴിയില്ല. യോഗം തീരുമാനത്തെ മറികടന്നുകൊണ്ടു വനംവകുപ്പ് കോടതിയില്‍ ആനമതില്‍ വേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് എന്തിനെന്ന് അറിയില്ല. 

MV Jayarajan | ആറളം ഫാമില്‍ ആനമതില്‍ യാഥാര്‍ഥ്യമാക്കണമെന്ന് എം വി ജയരാജന്‍

മന്ത്രിതലത്തിലെടുത്ത തീരുമാനം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ആറളം ഫാമില്‍ കാട്ടാനശല്യം ആളുകളെ ജീവനെടുക്കുന്നതിനെതിരെ ഈ മാസം 30 ഇരിട്ടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് സിപിഎം മാര്‍ച് നടത്തും. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വാസുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

Keywords:  Kannur, News, Kerala, Elephant, Elephant attack, Death, MV Jayarajan criticized forest department.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia